പ്രോട്ടീന്റെ കലവറയാണ് എന്നറിയപ്പെടുന്ന ധാന്യങ്ങളിലൊന്നാണ് ചെറുപയര്‍. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവും അതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കുന്ന നല്ലൊന്നാന്തരം ഭക്ഷണം കൂടിയാണ് ചെറുപയര്‍.
ചെറുപയര്‍ വെറുതെ പുഴുങ്ങിയും സലാഡിനൊപ്പവുമെല്ലാം കഴിക്കാവുന്നതാണ്. മുളപ്പിച്ച ചെറുപയര്‍ സൂപ്പായി കുടിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ ഇരട്ടിക്കും. ചെറുപയര്‍ ദിവസവും സൂപ്പാക്കി കുടിച്ചാല്‍ ഗുണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിച്ചു തന്നെ അറിയാം.
വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണിത്. ഇത് മുളപ്പിച്ചു കഴിച്ചാല്‍ ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ചെറുപയര്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നായതു കൊണ്ടു തന്നെ തടിയും വയറും കുറയ്ക്കാന്‍ ഉത്തമമാണ്. 100 ഗ്രാം ചെറുപയറില്‍ ആകെയുള്ളത് 330 കലോറി മാത്രമാണ്. ഇതു തന്നെയാണ് ഇതിനെ തടി കുറയ്ക്കാന്‍ ഉത്തമമാക്കുന്നത്.
കരളിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇത് ശരീരത്തിലെ ടോക്സിനുകളെ നീക്കാം ചെയ്യുന്നു. ഇത് കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇതിലെ പ്രോട്ടീനുകള്‍ ലിവര്‍ ആരോഗ്യത്തിനു സഹായിക്കുന്ന ബിലിറൂബിന്‍ പ്രവര്‍ത്തനം നിയന്ത്രിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇതു കൊണ്ടു തന്നെ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാനും അത്യുത്തമമാണ്.
ചെറുപയര്‍ സൂപ്പ് രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണത്. മാത്രമല്ല ഇത് ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ സൂപ്പ്.
ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ പുറന്തള്ളുന്നതിന് സഹായിക്കുന്ന ചെറുപയര്‍ ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും മാറാന്‍ അത്യുത്തമമാണ്. ചെറുപയറിലെ വൈററമിന്‍ കെ ശരീരത്തില്‍ മുറിവുണ്ടാകുമ്ബോള് രക്തം കട്ട പിടിച്ച് ബ്ലീഡിംഗ് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു.