ആദ്യ ഹീറോ ഫുട്സല്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഫൈനലില്‍ കൊല്‍ക്കത്തന്‍ ക്ലബായ മുഹമ്മദന്‍സും ഡല്‍ഹി ക്ലബായ ഡെല്‍ഹി എഫ് സിയും ആണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
സെമി ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തിയാണ് മുഹമ്മദന്‍സും ഫൈനലില്‍ എത്തിയത്. ഡല്‍ഹിയുടെ സെമി ഫൈനല്‍ മത്സരത്തില്‍ 19 ഗോളുകള്‍ പിറന്നിരുന്നു. മംഗള ക്ലബ്ബിനെ 12-7 എന്ന സ്കോറിനാണ് ഡെല്‍ഹി പരാജയപ്പെടുത്തിയത്.
മുഹമ്മദന്‍സ് ടൂര്‍ണമെന്റില്‍ ഇതുവരെ 20 ഗോളുകള്‍ അടിച്ചു കൂട്ടിയിട്ടുണ്ട്. ഡെല്‍ഹി സമ്പൂര്‍ണ്ണ ആധിപത്യത്തോടെയാണ് ഇപ്പോൾ ഫൈനല്‍ വരെ എത്തിയത്. അതിനുപുറമെ 53 ഗോളുകളാണ് ടീം ഇതുവരെ നേടിയിട്ടുള്ളത്.
കളിച്ച എല്ലാ മത്സരങ്ങളിലും 10ല്‍ അധികം ഗോളുകള്‍ ഡല്‍ഹി അടിച്ചിട്ടുണ്ട്.ഇന്ന് രാത്രി 8.30ന് നടക്കുന്ന ഫൈനല്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ യൂട്യൂബ് ചാനല്‍ വഴിയും യൂറോസ്പോര്‍ട് വഴിയും കാണാം.