ഇന്ത്യൻ ടീമിന്റെ മധ്യനിര ബാറ്റ്സ്മാൻ ഹനുമാ വിഹാരിയെ സെലക്ഷൻ കമ്മിറ്റി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇന്ത്യൻ എ ടീമിൽ ഉൾപ്പെടുത്തി.ഇന്ത്യൻ ടീം മാനേജ്മെൻറിൻറെ നിർദേശത്തെ തുടർന്നാണ് വിഹാരിയെ സെലക്ഷൻ കമ്മിറ്റി എ ടീമിലുൾപ്പെടുത്താൻ തയ്യാറായത്.
അടുത്ത മാസം ഇന്ത്യൻ സീനിയർ ടീം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കാൻ പോകുന്നതിനാൽ മധ്യനിരയിൽ വിഹാരിയുടെ സാന്നിധ്യം അനിവാര്യമാകുമെന്ന് കണക്കിലെടുത്താണ് ഒടുവിൽ എ ടീമിൽ അംഗമാക്കിയത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. പേശിവലിവിനെത്തുടർന്ന് ബുദ്ധിമുട്ടിയിട്ടും വിഹാരിയുടെയും അശ്വിൻറെയും ബാറ്റിംഗ് മികവിൽ സിഡ്നി ടെസ്റ്റിൽ ഇന്ത്യ വീരോചിത സമനില സ്വന്തമാക്കിയിരുന്നു.
പ്രിയങ്ക് പഞ്ചാൽ ക്യാപ്റ്റനായ എ ടീമിലും വിഹാരിക്ക് ഇടമുണ്ടായിരുന്നില്ല.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സിഡ്നി ടെസ്റ്റിലാണ് വിഹാരി അവസാനമായി ഇന്ത്യക്കായി ടെസ്റ്റിൽ കളിച്ചത്.