അവസാന രണ്ടാഴ്ച ആയി നടക്കുന്ന കെ പി എല്‍ യോഗ്യത റൌണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് അവസാനമാകും.ഇന്ന് വിജയിക്കുന്നവര്‍ കെ പി എല്‍ ഫൈനല്‍ റൗണ്ടിങ് യോഗ്യത നേടും.
കൊപ്പം ഐഫ ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ആതിഥേയര്‍ ആയ ഐഫയും കൊച്ചി സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഐഫ ഫൈനലില്‍ എത്തിയത്.
മികച്ച ഫോമില്‍ ഉള്ള ഐഫക്ക് ആണ് ഇന്ന് ഫൈനലില്‍ ചെറിയ മുന്‍തൂക്കം കല്‍പ്പിക്കുന്നത്. കൊച്ചി സിറ്റി ടോസ് വഴിയാണ് ഗ്രൂപ്പ് ഘട്ടം കടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു വിജയവും ഒരു സമനിലയും നേടിയ കൊച്ചി സിറ്റിക്ക് യൂണിവേഴ്സല്‍ സോക്കറിനൊപ്പം 4 പോയിന്റ് ആയിരുന്നു ഉണ്ടായിരുന്നത്.
അവസാനം ടോസില്‍ ആണ് കൊച്ചി സിറ്റി ഫൈനലില്‍ എത്തിയത്.ഇന്ന് വൈകിട്ട് 2.30നാണ് ഫൈനല്‍ നടക്കുന്നത്. സ്പോര്‍ട്സ് കാസ്റ്റ് യൂട്യൂബ് ചാനലില്‍ കളി തത്സമയം കാണാം.