അത്യാവശ്യം ചിരിയും ചിന്തയും സമ്മേളിച്ച സിനിമ, ‘കനകം കാമിനി കലഹം” എന്ന നിവിന്‍പോളി ചിത്രത്തെ ഒറ്റ വരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ രണ്ടാമത്തെ സിനിമ, കുടുംബപ്രേക്ഷകരുടെ പ്രിയതാരം നിവിന്‍പോളി ഹാസ്യവേഷത്തിലെത്തുന്ന ചിത്രം, ഇതു രണ്ടുമായിരുന്നു കനകം കാമിനി കലഹത്തിന്റെ റിലീസിനായി പ്രേക്ഷകരെ പിടിച്ചിരുത്തിയ കാര്യങ്ങള്‍.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ചിരിയുടെ മേമ്പൊടി അല്ലാതെ സിനിമ ഒരു പരിധിക്കപ്പുറത്തേക്ക് ഉയരുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്.സംവിധായകന്റെ ഒരു പരീക്ഷണ സിനിമ എന്ന് വേണമെങ്കില്‍ പറയാം. പലപ്പോഴും അതിനാടകീയത കടന്നു കൂടുന്നുണ്ട്.നിവിന്‍പോളിയുടെ പവിത്രന് എന്ന കഥാപാത്രവും ഭാര്യ വേഷത്തിലെത്തുന്ന ഗ്രേസ് ആന്റണിയുടെ ഹരിപ്രിയയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
ഹരിപ്രിയ ഒരു സീരിയല്‍ ആര്‍ട്ടിസ്റ്റാണ്. പവിത്രനാകട്ടെ, ജൂനിയര്‍ ആര്‍ട്ടിസ്റ്റും കൂട്ടത്തില്‍ ആക്ടിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടറുമാണ്. പഠിതാക്കളായി ആകെയുള്ളത് രണ്ടേ രണ്ടു പേര്. പവിത്രന്റെയും ഹരിപ്രിയയുടെയും ജീവിതത്തിലെ താളപ്പിഴകളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.