മനാമ: ക്ളേ മോഡലുകൾ ചെയ്ത് മൂന്നു റെക്കോർക്കോർഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥിക്ക് അനുമോദനം.പ്രവാസലോകത്ത് സ്വന്തം കരവിരുത് കൊണ്ട് 400ല്‍ കൂടുതല്‍ ക്ലേ മോഡലുകളാണ് അഫ്രിന് എന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥി നിർമ്മിച്ചത്. കെ.എം.സി.സി ബഹ്റൈന്‍ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിലാണ് അഫ്രിൻറെ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്.
ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഏഴ് മുതല്‍ 12 വയസ്സുവരെയുള്ള വിഭാഗത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ സൂപ്പര്‍ ടാലെന്റഡ് കിഡ്സ് വണ്‍ ഇന്‍ മില്യണ്‍, ഇന്ത്യന്‍ നാഷനല്‍ റെക്കോഡ്സില്‍ ഏഴ് മുതല്‍ 12 വയസ്സുവരെയുള്ള വിഭാഗത്തില്‍ ഏറ്റവുമധികം പ്രമോട്ട് ചെയ്ത വിദ്യാര്‍ഥിക്കുള്ള അംഗീകാരം തുടങ്ങിയവക്ക് അഫ്രിന് അര്‍ഹയായിരുന്നു.
ബഹ്റൈന്‍ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍, ജില്ല പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി എന്നിവര്‍ അഫ്രിന് മൊമെന്റോ നല്കി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, സംസ്ഥാന സെക്രട്ടറി ഒ.കെ. കാസിം, ജില്ല ഭാരവാഹികളായ ജെ.പി.കെ തിക്കോടി, അസീസ് പേരാമ്ബ്ര, അഷ്റഫ് അഴിയൂര്‍, ഇസ്ഹാഖ് വില്യാപ്പള്ളി, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കാട്ടില്‍പ്പീടിക, റസാഖ് ക്ലിക്കൊന്, സഹീര്‍ എടച്ചേരി, കളത്തില്‍ മുസ്തഫ തുടങ്ങിയവര്‍ പങ്ങ്കെടുത്തു.