ലക്നൗ : മാനഭംഗക്കേസില്‍ മുന്‍ യുപി മന്ത്രി ഗായത്രി പ്രജാപതിക്കും മറ്റു രണ്ടു പേര്‍ക്കും പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.അശോക് തിവാരി, ആശിഷ് ശുക്ള എന്നിവരാണ് മറ്റു പ്രതികള്‍.
തെളിവുകളുടെ അഭാവത്തില്‍ നാല് പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികള്‍ രണ്ടു ലക്ഷം രൂപവീതം
പിഴയടയ്ക്കണം എന്നും വിധിയില്‍ പരാമർശിച്ചു. 2014ലാണു യുവതി മാനഭംഗത്തിനിരയായത്. ഇരയായ യുവതിയുടെ മകളെയും പ്രതികള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും പരാതിയുണ്ട്.
അഖിലേഷ് യാദവ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു ഗായത്രി പ്രജാപതി. 2017 മാര്‍ച്ചിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസെടുത്തശേഷം അറസ്റ്റിലായ പ്രജാപതി ജയിലിലാണ്.