ശ്രീനഗർ: ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഒരു ഭീകരനെ പിടികൂടി . ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബ അംഗം അർഷാദ് അഹമ്മദ് മിർ എന്നയാളെ ഗന്ദർബാൽ ജില്ലയിലെ ചെക്ക്പോയിന്റിൽ നിന്നുമാണ് പിടികൂടിയത്.സഹോദരൻ ലത്തീഫ് അഹമ്മദ് മിറിനെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതിൽ മിറിന് പങ്കുള്ളതായി അധികൃതർ കണ്ടെത്തി. ഖീർ ഭവാനി പോലീസ് സ്റ്റേഷനിൽ യുഎപിഎ, ആയുധ നിയമത്തിലെ സെക്ഷൻ 13, 39 എന്നിവ പ്രകാരം ലത്തീഫ് മിറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.