മനാമ: ബഹ്റൈനിൽ (Bahrain) ആശ്വാസം പകർന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 27 പേർക്കാണ് വ്യാഴാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 45 പേർ കൂടി ഇന്നലെ രോഗമുക്തരായി.
പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 11 പേർ പ്രവാസി തൊഴിലാളികളാണ്. ആകെ 2,77,165 പേർക്കാണ് ബഹ്റൈനിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 2,754,85 പേർ രോഗമുക്തരായി. ആകെ 7,095,041 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 1,393 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 287 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതിൽ അഞ്ചു പേർ ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.| യുഎഇയിൽ 72 പേർക്ക് കൂടി കൊവിഡ്; 92 പേർ രോഗമുക്തരായി