കേരളം : സൂപ്പർ ന്യൂമററി തസ്തിക ഏകീകരണം, സ്ഥാനക്കയറ്റ സംവരണം, പെൻഷൻ പ്രായം വർധന തുടങ്ങി ഭിന്നശേഷി ജീവനക്കാർ ഉന്നയിച്ചിട്ടുള്ള വിവിധ വിഷയങ്ങൾക്ക് കാലതാമസം കൂടാതെ പരിഹാരം കാണുമെന്ന് സാമൂഹ്യനീതി – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി എ ഇ എ) സംസ്ഥാന കമ്മിറ്റിയുടെ വെബ്സൈറ്റ് പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഭിന്നശേഷി ജീവനക്കാരെ സംഘടനയുടെ സംസ്ഥാന രക്ഷാധികാരിയും മുൻ മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.
സംസ്ഥാന പ്രസിഡൻറ് ജോബി. എ. എസ് അധ്യക്ഷതവഹിച്ചു. നഗരസഭ അംഗം പാളയം രാജൻ, സംസ്ഥാന വർക്കിങ് പ്രസിഡൻറ് ബിജു ടി. കെ, ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, ട്രഷറർ കെ ശശികുമാർ, ഐടി സെൽ കൺവീനർ പുഷ്പകുമാർ ആർ പൈ, വൈസ് പ്രസിഡണ്ട് താജുദ്ദീൻ കെ. എ, പെൻഷനേഴ്സ് ഫോറം കൺവീനർ സാധുജൻ കെ. ബി, സെക്രട്ടറിമാരായ സുനിൽകുമാർ. എം, ജമാൽ എ.എ, രാമചന്ദ്രൻ ടി.ടി, സുരേഷ് ചാക്കോ, മോഹനൻ. പി, ഭാരവാഹികളായ ബി. ലതാകുമാരി, എ. ബി. ബിജുമോൻ, ജയദാസൻ യു. എസ് ഷിജി ഷോണി, ദിലീപ്.ഒ. കെ, ഷിബു. കെ.കെ, ദിനേശൻ മംഗലശ്ശേരി, വർഗീസ് തെക്കേത്തല, ജോഷി പി. ജെ, സന്തോഷ് കുമാർ. വി. കെ, ബൈജു ജോസഫ്, റെനി പോൾ, സുനിൽകുമാർ. ബി. ജി, കിഷോർ എം. കെ, ഷാജി പി. എടക്കാട്, സുരേഷ്. പി, ശ്രീനിവാസൻ. എം, ചന്ദ്രൻ. കെ, ബിജുകുമാർ. എ. കെ, ഹസീന. കെ, ഷോളി പോൾ, ഷാനി. കെ. ഡി, സജി. എസ്, രാജേഷ് എസ്. വി, സാബു എം. വി, ജെയിംസ് കാർഡോസ്, മിനി ജോസഫ്, ജാഫർഖാൻ എ, സുശീലാ കെ, ഉദയശ്രീ. എസ്. എൽ. ജയൻ ഇ. എൻ, കെ ഉണ്ണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.