തിരുവനന്തപുരം: കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devasom Board) പ്രസിഡൻ്റാകും. നവംബർ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എൻ വാസുവിന് പകരമാണ് അനന്തഗോപൻ്റെ ( Advocate K Ananthagopan) നിയമനം. പത്തനംതിട്ട സിപിഎം മുൻ ജില്ലാ സെക്രട്ടറിയാണ് കെ അനന്തഗോപൻ. നിലവിൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും. രണ്ട് വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാലാവധി.
പത്തനംതിട്ടയിൽ നിന്നുള്ള സിപിഎമ്മിൻ്റെ പ്രമുഖ നേതാവിനെ തന്നെ തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ തലപ്പത്തേക്ക് കൊണ്ടു വരികയാണ്. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളയാളെ ബോർഡ് തലവനായി കൊണ്ടുവരുന്നത് മണ്ഡലകാല ഒരുക്കങ്ങൾക്കടക്കം സഹായമാകുമെന്നാണ് പ്രതീക്ഷ.