നിലയ്ക്കൽ:ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു കെഎസ്ആർടിസി 230 ബസുകൾ സർവീസ് നടത്തും. നിലയ്ക്കലിൽ നിന്നു പമ്പയിലേക്കു 120 ബസുകൾ സർവീസ് നടത്തും. ഇതരസംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാടുമായി കേരളം ചർച്ച നടത്തും. നിലവിൽ കെഎസ്ആർടിസിക്ക് തമിഴ്നാട്ടിൽ സർവീസ് അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയുമായി കേരളസർക്കാർ ആശയ വിനിമയം നടത്തും.
അതേസമയം, ശബരിമല ഭക്തർക്കായി കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചുകഴിഞ്ഞു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര (മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നാണ് റിസർവേഷൻ നൽകി സ്പെഷൽ സർവീസുകൾ ആരംഭിക്കുന്നത്. നിലയ്ക്കൽ–പമ്പ എസി, നോൺ എസി ചെയിൻ സർവീസിലേക്കും മുൻകൂട്ടി റിസർവേഷൻ അനുവദിച്ചിട്ടുണ്ട്.