ചേർത്തല:ചേർത്തല മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ചേർത്തല ഗവ. ഗേൾസ് ഹൈസ്കൂളിലെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് സീലിംഗ് ഫാനുകൾ വിതരണം ചെയ്തു.
കോവിഡ് പ്രതിസന്ധി സമയത്ത് അടച്ചിട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറ്റകുറ്റ പണികൾ നിർബന്ധമാക്കേണ്ട സാഹചര്യമായിട്ടുണ്ട്.
ചേർത്തല സ്കൂളിലെ പരിപാടിയിൽ അസോ.പ്രസിഡന്റ് എം ജയശങ്കറും സെക്രട്ടറി സിബി പഞ്ഞിക്കാരനും ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർക്കാണ് ഫാനുകൾ കൈമാറിയത് .