കുവൈത്ത് സിറ്റി: ഓണ്‍കോസ്റ്റ് ഫാമിലി മെമ്പര്‍ഷിപ് കാര്‍ഡ് കാമ്പയിനിൻറെ ഭാഗമായുള്ള മാസാന്ത
നറുക്കെടുപ്പില്‍ വിജയിയായ ഇന്ത്യക്കാരി നിലോഫര്‍ ശൈഖിന് 10,000 ദീനാര്‍ സമ്മാനം നല്കി.
ഓണ്‍കോസ്റ്റ് അബ്ബാസിയ ബ്രാഞ്ചില്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സാലിഹ് അല്‍ തുനൈബിൻറെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ഒാപറേറ്റിങ് ഓഫിസര്‍ രമേശ് ആനന്ദദാസ് ചെക്ക് കൈമാറി.മാര്‍ക്കറ്റിങ് മാനേജര്‍ രിഹാം നാസര്‍, ഇംപോര്‍ട്ട് ആന്‍ഡ് പ്രൈവറ്റ് ലേബല്‍ മാനേജര്‍ അലി ഇസ്മായില്‍,ഏരിയ മാനേജര്‍ ഉമേഷ് പൂജാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
അവന്യൂസില്‍ സെയില്‍സ് ഡിപ്പാര്‍ട്മെന്റില്‍ ജോലി ചെയ്യുകയാണ് നറുക്കെടുപ്പ് വിജയിയായ നിലോഫര്‍ ശൈഖ്. പതിവായി ഓണ്കോസ്റ്റില്നിന്നാണ് പര്‍ച്ചേഴ്സ് ചെയ്യാറെന്നും സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പ്രതികരിച്ചു.
നിറഞ്ഞ പിന്തുണ തുടരുന്ന ഉപഭോക്താക്കള്‍ക്ക് ഓണ്‍കോസ്റ്റ് മാനേജ്മെന്റ് നന്ദി അറിയിച്ചു. എല്ലാവരും മെംബര്‍ഷിപ് പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങള്‍ സ്വന്തമാക്കണമെന്ന് മാനേജ്മെന്റ് അഭ്യര്‍ഥിച്ചു.
കുവൈത്തിലെ 23 ഓണ്‍കോസ്റ്റ് ഓട്ട്ലെറ്റുകളിലൊന്നില്നിന്ന് 10 ദീനാറിന് മുകളില്‍ പര്‍ച്ചേഴ്സ്
ചെയ്യുന്നവര്‍ ഫാമിലി മെംബര്‍ഷിപ് പദ്ധതിയുടെ ഭാഗമാകുന്നു. ഇവരില്‍നിന്ന് നറുക്കെടുത്താണ് മാസത്തില്‍ 10,000 ദീനാര്‍ കാഷ് പ്രൈസ് നല്‍കുന്നത്.
ഓണ്‍കോസ്റ്റ് മെംബര്‍ഷിപ് കാര്‍ഡ് സ്വന്തമാക്കിയവര്‍ക്ക് പര്‍ച്ചേഴ്സ് തുകക്ക് നാല് ശതമാനം വരെ കാഷ് ബാക്ക് ഓഫറുണ്ട്. ഫാമിലി കാര്‍ഡ് ഉടമകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ പര്‍ച്ചേഴ്സ് നടത്താന്‍ കഴിയുന്നതോടൊപ്പം നിരവധി സമ്മാനങ്ങള്‍ നേടാന്‍ അവസരവും ലഭിക്കുന്നു.