ബര്‍ലിന്‍: വ്യാഴാഴ്ച ജര്‍മനിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 50,196 പേര്‍ക്ക്. ആദ്യമായാണ് രാജ്യത്ത് കോവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ 50,000 കടക്കുന്നത്.
വൈറസ് ബാധ തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ അംഗല മെര്‍കല്‍ നിര്‍ദേശം നല്കി. ബവേറിയ, സാക്സണി സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുതല്‍.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്സിന് സ്വീകരിക്കാത്തവര്‍ പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ചു