ഹൈദരാബാദ് : ഹൈദരാബാദില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹത്തിന് വിസമ്മിച്ചതിന്റെ പേരിൽ 18 തവണ ഇയാൾ യുവതിയെ കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിയായ മുന്‍ കാമുകന് ബസവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.ക്രൂര സംഭവത്തിന് ഇരയായത് സിരിഷ എന്ന യുവതിയാണ്.
ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പ്രണയയത്തിലായിരുന്നു, എന്നാല്‍ രണ്ട് മാസം മുമ്പ് ശ്രീധര്‍ എന്ന ആളുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇത് മൂലമുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഹൈദരാബാദിലെ എല്‍.ബി. നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഹസ്തിനപുരത്താണ് സംഭവം. യുവതി താമസിച്ചിരുന്ന മുറിയിലെത്തിയായിരുന്നു അക്രമം. ദൗലത്താബാദ് സ്വദേശികളാണ് ഇരുവരും.