തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ മന്ത്രിമാരുടെ വാദം തള്ളി ഇ-ഫയൽ. മരംമുറിയിൽ ഫയൽ നീക്കം അഞ്ച് മാസം മുൻപേ തുടങ്ങിയെന്ന് ഇ-ഫയൽ രേഖകൾ വ്യക്തമാക്കുന്നു. മെയ് 23നാണ് ഫയൽ നീക്കം ആരംഭിച്ചത്. മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുമ്പോഴാണ് ഫയലുകളിൽ ചർച്ച നടന്നിട്ടുണ്ടെന്ന രേഖകൾ പുറത്തുവരുന്നത്.
മരം മുറിക്കാനുള്ള തമിഴ്നാടിൻ്റെ ആവശ്യത്തിൽ തീരുമാനമെടുക്കാൻ മെയ് മാസത്തിലാണ് വനം വകുപ്പിൽ നിന്ന് ഫയൽ ജലവകുപ്പിൽ എത്തുന്നത്. നേരത്തെ മന്ത്രിയടക്കമുള്ളവർ പറഞ്ഞത് മരംമുറിക്കൽ സംബന്ധിച്ച ചർച്ചകളൊന്നും നടന്നിരുന്നില്ല എന്നായിരുന്നു. എന്നാൽ ബെന്നിച്ചൻ തോമസ് പുറത്തുവിട്ട വിശദീകരണ കുറിപ്പ് പ്രകാരം മരംമുറിക്കലുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ യോഗം നടന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.