കൊട്ടിയം: അയല്‍വാസിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കുസമീപം ചിറക്കര പുത്തന്‍വീട്ടില്‍ കുട്ടാപ്പി എന്ന അഭിലാഷ് (40)നെയാണ് പോലീസ് അറസ്റ് ചെയ്തത്.
വെണ്‍മണിച്ചിറ ജയചന്ദ്രവിലാസത്തില്‍ ജയചന്ദ്രനെന്ന യുവാവിനെയാണ് ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ജയച്ചന്ദ്രനെ വീട്ടില്‍നിന്നു വിളിച്ചിറക്കി ഇരുകാലുകളുടെയും കുഴിഞരമ്പ് വെട്ടിമുറിച്ചശേഷം ഇയാള്‍ ഒരു വര്‍ഷത്തോളം ഒളിവിലായിരുന്നു.
2020 ഡിസംബര്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതി കൊട്ടിയത്ത് മടങ്ങിയെത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ടി നാരായണനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് ഇപ്പോൾ അറസ്റ്റ്.
ആനയെ കെട്ടുന്നതുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.