വെട്ടുകാട് പള്ളി തിരുനാൾ; തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരം: വെട്ടുകാട് പള്ളി തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. തിരുവന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കുർബാനയ്ക്ക് ഒരു സമയം 400 പേർക്ക് പങ്കെടുക്കാം.വിശ്വാസികളും വളണ്ടിയർമാരും നിർബന്ധമായും കോവിഡ് വാക്സിൻ എടുത്തിരിക്കണം.   ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

വഴിയോരക്കച്ചവടത്തിനും കടൽതീരത്തെ കച്ചവടത്തിനും വിലക്കുണ്ട്.പ്രദേശത്ത് മെഡിക്കൽ ടീമിന്റെ സാന്നിധ്യവും മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് സംവിധാനവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കുകയും ചെയ്തു. നവംബർ 21 വരെയാണ് തിരുനാൾ ആഘോഷം.