ദുബായ്: ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്താനെതിരെ ആസ്ത്രേലിയക്ക് 177 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ 176 റൺസ് എടുത്തു.
ഓപ്പണർ മുഹമ്മദ് റിസ്വാന്റെയും ഫക്കർ സമാന്റെയും പ്രകടനമാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. 52 പന്തില്‍ നിന്ന് നാലു സിക്സും മൂന്ന് ഫോറുമടക്കം 67 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറര്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്.
32 പന്തുകള്‍ നേരിട്ട ഫക്കർ സമാൻ നാലു സിക്സും മൂന്ന് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ബാബർ അസം 39 റൺസ് നേടി.
ഓസീസിനായി സ്റ്റാര്‍ക്ക് 2 വിക്കറ്റ് വീഴ്ത്തി. കമ്മിൻസും സാമ്പയും ഓരോ വിക്കറ്റും നേടി.