സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള വെബ് പോര്‍ട്ടല്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.
ഇ-അമൃത് എന്ന് വിളിക്കപ്പെടുന്ന വെബ്‌സൈറ്റ് ഇലക്‌ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട അവരുടെ വാങ്ങല്‍, നിക്ഷേപ അവസരങ്ങള്‍, പോളിസികള്‍, സബ്‌സിഡികള്‍ എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളുടെയും ഏകജാലക ലക്ഷ്യസ്ഥാനമായിരിക്കുമെന്നാണ് നീതി അയോഗ് പ്രസ്‌താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
ഇ-അമൃത് പോര്‍ട്ടലിനെ കൂടുതല്‍ സംവേദനാത്മകവും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിന് കൂടുതല്‍ സവിശേഷതകള്‍ ചേര്‍ക്കാനും നൂതന ഉപകരണങ്ങള്‍ അവതരിപ്പിക്കാനും നിതി ആയോഗ് ഉദ്ദേശിക്കുന്നുണ്ട്.
യുകെ സര്‍ക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന വിനിമയ പരിപാടിക്ക് കീഴില്‍ നിതി ആയോഗ് ആണ് ഇ-അമൃത് പോര്‍ട്ടല്‍ വികസിപ്പിച്ച് ഹോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനും ഇവികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ സംരംഭങ്ങളെയും ഇത് പ്രധാനമായും പൂര്‍ത്തീകരിക്കുകയും ചെയ്യും.
പഞ്ചവത്സര പദ്ധതികള്‍ ഉള്‍പ്പെട്ട രാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സര്‍ക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി ഒന്നിന് നിലവില്‍ വന്ന സംവിധാനമാണിത്.
ഇലക്‌ട്രിക് വാഹന നയം വിജയകരമായി നടപ്പിലാക്കുന്നതില്‍ ഡല്‍ഹിയാണ് ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നഗരം ഇവികളുടെ രജിസ്ട്രേഷനില്‍ വര്‍ധനവിന് സാക്ഷ്യം വഹിക്കുകയും ചെയ്‌തു. ഇപ്പോള്‍ സംസ്ഥാനത്തിന്റെ നയത്തില്‍ നിന്ന് സബ്‌സിഡികളുടെ ആനുകൂല്യം പിന്‍വലിച്ചതും വലിയ വാര്‍ത്തയായിരുന്നു.
ഡല്‍ഹിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ആയിരിക്കും സബ്‌സിഡി ലഭ്യമാക്കുകയെന്നായിരുന്നു പ്രഖ്യാപിച്ചത്ഇക്കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത 1.50 ലക്ഷം വാഹനങ്ങളില്‍ 7869 എണ്ണം ഇലക്‌ട്രിക് വാഹനങ്ങളാണെന്നതും ശ്രദ്ധേയമായി.
നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇവി വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന ഇന്ധനവിലയും സര്‍ക്കാരുകള്‍ നല്‍കി വന്നിരുന്ന ആനുകൂല്യങ്ങളുമാണ് ആളുകളെ ഇ-മോഡലുകളിലേക്ക് ആകര്‍ഷിച്ചത്.