ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട, 2021 ഗൈക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ നിരവധി പുതിയ മോഡലുകൾ.
ഹ്യൂണ്ടായി ക്രെറ്റയെ വെല്ലുന്ന അവരുടെ പുതിയ തലമുറ 5-സീറ്റ് എസ്‌യുവി കണ്‍സെപ്റ്റാണ് അതിലൊന്ന്. ഇത് ആദ്യം ഇന്തോനേഷ്യയിലും പിന്നീട് മറ്റ് അന്താരാഷ്ട്ര വിപണികളിലും അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെയാണ് ഈ മോഡല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നതും. അതിന്റെ സില്‍ഹൗറ്റ് ശ്രദ്ധിച്ചാല്‍, ഹോണ്ടയുടെ പുതിയ 5-സീറ്റ് എസ്‌യുവി കണ്‍സെപ്റ്റിന് മിനുസമാര്‍ന്നതും സ്വതന്ത്രവുമായ ഒരു ഡിസൈന്‍ ഉള്ളതായി തോന്നുന്നുവെന്ന് വേണം പറയാന്‍.
ഉയര്‍ന്ന തലത്തിലുള്ള എയറോഡൈനാമിസം കൈവരിക്കുന്നതിനായി കര്‍വി ബോഡി പാനലുകള്‍ ഉദ്ദേശ്യത്തോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.സ്പോര്‍ട്ടിയര്‍ രൂപത്തിനും ഭാവത്തിനുമായി ബോണറ്റിന് ലൈനുകളും ക്രീസുകളും ഉള്ള ഒരു പ്രൊഫൈല്‍ ഉണ്ടായിരിക്കും.
വാഹനത്തിന്റെ പിന്നിലേക്ക് ടാപ്പറിംഗ് റൂഫ്ലൈന്‍ ഉണ്ട്, ഇത് കൂപ്പെ പോലുള്ള പ്രൊഫൈല്‍ ഉറപ്പാക്കുന്നു.ഹോണ്ടയുടെ പുതിയ എസ്‌യുവിക്ക് 4.2 മീറ്റര്‍ നീളമുണ്ടാകും. ഈ വലുപ്പത്തില്‍, ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെതിരെ ഇത് തികച്ചും ഒരു ഒത്ത എതിരാളിയായി മാറും.
ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടാം. ഈ പവര്‍ട്രെയിന്‍ ഇതിനകം തന്നെ ഇന്ത്യ-സ്‌പെക്ക് ഹോണ്ട സിറ്റിയില്‍ കമ്പനി ഉപയോഗത്തിലുണ്ട്.
ഹോണ്ടയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന എസ്‌യുവി കണ്‍സെപ്റ്റ് തന്നെയാണോ ഇത് എന്ന് ഉറപ്പില്ല.
ഇത് നിര്‍മ്മാണച്ചെലവ് കുറയ്ക്കാന്‍ കമ്പനിയെ അനുവദിക്കും.ഇന്ത്യയില്‍, ഹോണ്ടയുടെ പുതിയ എസ്‌യുവി ക്രെറ്റ, സെല്‍റ്റോസ്, കുഷാഖ്, ടൈഗൂണ്‍ എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുക. 3-വരി ഓപ്ഷന്‍ വാഗ്ദാനം ചെയ്താല്‍, എസ്‌യുവിക്ക് എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കാസര്‍ എന്നിവയ്ക്ക് എതിരെയും മത്സരിക്കാനാകും.