ദോഹ: ഖത്തറിൽ ബുധനാഴ്ച 172 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. 28 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്.
106 പേർ രോഗ മുക്തി നേടി. പുതിയ മരണങ്ങളില്ല. 1554 പേരാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. 24 മണിക്കൂറിനിടെ 22,176 പേർ പരിശോധനക്ക് വിധേയരായി. ആശുപത്രികളിൽ 76 പേർ ചികിത്സയിലുണ്ട്. 12 പേരെയാണ് ബുധനാഴ്ച പ്രവേശിപ്പിച്ചത്.
ഐ.സി.യുകളിൽ 11 പേരും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് പേരെ പുതുതായി പ്രവേശിപ്പിച്ചു. കോവിഡ് വാക്സിനേഷൻ ഡ്രൈവിൻെറ ഭാഗമായി 24 മണിക്കൂറിനിടെ 3420 പേർ കൂടി വാക്സിനെടുത്തു. ഇതുവരെ 48.66 ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്.