മികച്ച കഥാപാത്രങ്ങളാൽ പ്രേക്ഷകപ്രീതി നേടിയ നടിയാണ് വിദ്യാ ബാലൻ. വിദ്യയുടെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാ ബാലൻ തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങൾ അറിയിച്ചത്. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്യുന്നത് ഷിർഷ ഗുഹ തകുർതയാണ്.
ആധുനികകാലത്തെ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് വിദ്യാ ബാലൻ പറയുന്നത്. നിങ്ങളുടെ കഥയോ നിങ്ങളുടെ സുഹൃത്തിന്റെ കഥയോ ആയിരിക്കും ചിത്രത്തിന്റേത്. ഇനിയും പേരിട്ടില്ലാത്ത ചിത്രം കോമഡി പാറ്റേണിലുള്ളതായിരുന്നു. തന്റെ പുതിയ ചിത്രം ഒരേ അളവിൽ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുമെന്നും വിദ്യാ ബാലൻ പറയുന്നു. വിദ്യാ ബാലനു പുറമേ പ്രതിക് ഗാന്ധി, ഇല്യാന,സെന്തിൽ രാമമൂർത്തി തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. അടുത്ത വർഷമാകും ചിത്രം പ്രദർശനത്തിന് എത്തുക എന്നും വിദ്യാ ബാലൻ പറയുന്നു.
വിദ്യ നായികയാകുന്ന ചിത്രം അപ്ലോസ് എന്റർടെയ്ൻമെന്റും എല്ലിപ്സിസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമിക്കുക. വിദ്യാ ബാലന്റെ ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിദ്യാ ബാലൻ ചിത്രമായ തുമാരി സുലുവിന്റെ നിർമാതാക്കളാണ് എല്ലിപ്സിസ് എന്റർടെയ്ൻമെന്റ്. തന്റെ പുതിയ ചിത്രവും വൻ വിജയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാ ബാലൻ.
സ്വപ്നതുല്യമായ താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന്
ഷിർഷ ഗുഹ തകുർത പറഞ്ഞു. ഷെർണി എന്ന ചിത്രമാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. വിദ്യാ ബാലന്റെ ചിത്രം സംവിധാനം ചെയ്തത് അമിത് വി മസുർകറാണ്. മധ്യപ്രദേശായിരുന്നു വിദ്യയുടെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.