ബൂ​സ്​​റ്റ​ർ ഡോ​സ് കു​ത്തി​വെ​പ്പി​ന് അ​ർഹ​ത​യു​ള്ള​വ​ർ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു.​എ.​ഇ

 അ​ബൂ​ദ​ബി: ബൂ​സ്​​റ്റ​ർ ഡോ​സ് കു​ത്തി​വെ​പ്പി​ന് അ​ർഹ​ത​യു​ള്ള​വ​ർ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു.​എ.​ഇ ദേ​ശീ​യ അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ടു​ത്തു​ത​ന്നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​വ​ർ ബൂ​സ്​​റ്റ​ർ ഡോ​സ് നി​ർബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ്​ സാ​ഹ​ച​ര്യം അ​ധി​കൃ​ത​ർ തു​ട​ർച്ച​യാ​യി വി​ല​യി​രു​ത്തു​ന്ന​താ​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി കൂ​ട്ടി​ച്ചേ​ർത്തു. രാ​ജ്യ​ത്തെ കോ​വി​ഡ്-19 സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർശ​ന​മാ​യി പാ​ലി​ക്ക​ണം. രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ ഏ​ർപ്പെ​ടു​ത്തി​യ കോ​വി​ഡ് -19 സു​ര​ക്ഷ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.