ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനിയിൽ മേൽക്കൂര തകർന്ന് വീണ് നാലു തൊഴിലാളികൾ മരിച്ചു. ശ്രീരാംപുരിൽ പ്രവർത്തിക്കുന്ന സിൻഗരെനി കൽക്കരി കമ്പനിയുടെ മേൽക്കൂരയാണ് ബുധനാഴ്ച തൊഴിലാളികളുടെ മുകളിലേക്ക് തകർന്ന് വീണത്.
അധികൃതർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും ഒരാൾക്ക് ജോലിയും നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.