തിരുവനന്തപുരം: സിപിഎം (cpim) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെക്ക് കോടിയേരി ബാലകൃഷ്ണൻ (kodiyeri balakrishnan) മടങ്ങി എത്തുമെന്നാണ് സൂചന. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനാണു സാധ്യത.
മകൻ ബിനീഷിന് കള്ളപ്പണ കേസിൽ ജാമ്യം ലഭിക്കുകയും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ പുരോഗതിയുമാണ് മടങ്ങി വരവിന് കളമൊരുക്കുന്നത്. നാളെ പൊളിറ്റ് ബ്യുറോ യോഗം തുടങ്ങാനിരിക്കെ പിബി യോഗത്തിന് ശേഷം തീരുമാനം വരാനാണ് സാധ്യതയേറെ.കഴിഞ്ഞ നവംബർ 13-നാണു ചികിത്സാർഥം കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയത്. കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനാണു കോടിയേരിക്കു പകരം പാർട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.