ദുബായ്: ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ചിത്രം കുറുപ്പിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഇത്തരത്തിലുള്ള പ്രമോഷന് ബുര്‍ജില്‍ നടക്കുന്നത്. ബുര്‍ജിന്റെ കൂറ്റന്‍ ഗ്ലാസി പാനലുകളില്‍ ചിത്രം തെളിയുന്നത് കാണാന്‍ ദുല്‍ഖറും കുടുംബവും എത്തിയിരുന്നു. ദുല്‍ഖര്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഒളിവില്‍ കഴിഞ്ഞ ദുരൂഹ കുറ്റവാളിയായ സുകുമാര കുറുപ്പിനെ ഉപജീവിച്ചുള്ള ഈ ചിത്രത്തില്‍ ദുല്‍ഖറിന് പുറമെ, ശോഭിത ധൂലിപാല, ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, അനുപമ പരമേശ്വരന്, സുധീഷ്, സൈജു കുറുപ്പ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 1970-’90കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fvideos%2F1957108904463654%2F&show_text=false&width=560&t=0https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fvideos%2F1957108904463654%2F&show_text=false&width=560&t=0