സൊനാപട്ട്: ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചെന്ന വാർത്ത വ്യാജം. നിഷ ദഹിയ തന്നെയാണ് താൻ മരിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്.
താൻ സുരക്ഷിതയാണെന്നും ദേശീയ മത്സരങ്ങൾക്കായി യുപിയിലെ ഗോണ്ടയിലാണ് ഇപ്പോഴുളളതെന്നും അവര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്.
#WATCH | “I am in Gonda to play senior nationals. I am alright. It’s a fake news (reports of her death). I am fine,” says wrestler Nisha Dahiya in a video issued by Wrestling Federation of India.
(Source: Wrestling Federation of India) pic.twitter.com/fF3d9hFqxG
— ANI (@ANI) November 10, 2021
വൈകിട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിച്ചത്. ഗുസ്തി താരവും സഹോദരനും വെടിയേറ്റ് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്ത. ഹരിയാനയിലെ സോനിപത്തിൽ നിന്നായിരുന്നു ആക്രമണം നേരിട്ടത്തെന്നും നിഷയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നുമായിരുന്നു വാർത്ത.
അണ്ടർ 23 വിഭാഗത്തിൽ രാജ്യത്തിനായി വെങ്കല മെഡൽ നേടിയ താരമാണ് നിഷ ദഹിയ.