ചേതക്, ഐക്യുബ് മോഡലുകള്‍ക്ക് എതിരാളിയായിട്ടാണ് ബർഗ്മാന്റെ വരവ്.സുസുക്കി ജിക്സര്‍ സീരീസ്, ജാപ്പനീസ് ഇരുചക്രവാഹനങ്ങളുടെ ഇന്ത്യയിലെ മുന്നേറ്റത്തിന് തുടക്കമിട്ടുവെന്ന് വേണം പറയാന്‍.ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് വന്‍ വിജയമാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് നേടിയെടുക്കുന്നത്.
സുസുക്കി ടൂ വീലര്‍ നവംബര്‍ 18-ന് പുതിയൊരു മോഡല്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി മീഡിയകള്‍ക്ക് അയച്ച മെയിലില്‍ വ്യക്തമാക്കുന്നു. ഇത് ബര്‍ഗ്മാന്‍ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ആഗോള അരങ്ങേറ്റ തീയതിയായിരിക്കാമെന്നാണ് സൂചന.
ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന ബ്രാന്‍ഡുകളില്‍, ബജാജും ടിവിഎസും യഥാക്രമം ചേതക്, ഐക്യുബ് എന്നിവയുമായി ഇതിനകം ഈ സെഗ്മെന്റില്‍ കളം നിറഞ്ഞുകഴിഞ്ഞു. ശേഷിക്കുന്ന വലിയ ഇരുചക്ര വാഹന ബ്രാന്‍ഡുകളില്‍, ഇലക്‌ട്രിക് ടൂ വീലര്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കുന്ന അടുത്തത് സുസുക്കി ആയിരിക്കാനാണ് സാധ്യതയെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125-ന്റെ ഇലക്‌ട്രിക് പതിപ്പ്, അതിന്റെ പെട്രോള്‍ പതിപ്പില്‍ കാണുന്ന അതേ രൂപകല്‍പ്പനയിലാണ് എത്തുക. ഫോസില്‍ ഇന്ധനത്തിന്റെ എതിരാളികളില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ വൈറ്റ്, ബ്ലൂ നിറങ്ങളിലുള്ള സ്‌കീമില്‍ ഇത് കാണപ്പെടുകയും ചെയ്യും.
മുന്നില്‍ 12 ഇഞ്ചും, പിന്നില്‍ 10 ഇഞ്ച് ടയറുകളും ഇലക്‌ട്രിക് സ്‌കൂട്ടറിന് ലഭിക്കും. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറും മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിബിഎസിനൊപ്പം ഡ്രം ബ്രേക്കും ഇലക്‌ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നതാണ്.
ഇന്‍ഡിക്കേറ്ററുകളോടുകൂടിയ എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്ബുകള്‍, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, വലുതും സൗകര്യപ്രദവുമായ ഇരിപ്പിടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പെട്രോള്‍ പവര്‍ മോഡലില്‍ നിന്നുള്ള മറ്റ് സവിശേഷതകള്‍ സുസുക്കി ബര്‍ഗ്മാന്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നത് തുടരും.
ആഗോള ടെക്നോളജി പ്ലാറ്റ്ഫോമുകള്‍ അടിസ്ഥാനമാക്കി ഇന്ത്യയ്ക്കായി പ്രത്യേകം ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന തന്ത്രം തന്നെയാണ് സുസൂക്കി.