ഹൈപ്പര്‍മോട്ടാര്‍ഡ് 950-യുടെ ബിഎസ് വിഐ പതിപ്പിനെ അവതരിപ്പിച്ച് നിർമ്മാതാക്കളായ ഡ്യുക്കാട്ടി.12.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ഹൈപ്പര്‍മോട്ടാര്‍ഡ് ശ്രേണിയില്‍ മൂന്ന് തരത്തിലാണ് ഇറങ്ങുന്നത്,ഹൈപ്പര്‍മോട്ടാര്‍ഡ് 950, ഹൈപ്പര്‍മോട്ടാര്‍ഡ് 950 ആർവിഇ, ഹൈപ്പര്‍മോട്ടാര്‍ഡ് 950 SP. ഇന്ത്യന്‍ വിപണിയില്‍ എസ്പി, ആർവിഇ വേരിയന്റുകളാണ് ലഭിക്കുന്നത്.വേരിയന്റ് തിരിച്ചുള്ള വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, ഹൈപ്പര്‍മോട്ടാര്‍ഡ് 950 ആർവിഇ പതിപ്പിന് 12.99 ലക്ഷം രൂപയും, ഹൈപ്പര്‍മോട്ടാര്‍ഡ് 950 SP പതിപ്പിന് 16.24 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.
ഹൈപ്പര്‍മോട്ടാര്‍ഡ് ശ്രേണിയുടെ രണ്ട് വേരിയന്റുകളിലും ബിഎസ് വിഐ നിലവാരത്തിലുള്ള 937 സിസി ഡ്യുക്കാട്ടി റെസ്റ്റാസ്ട്രേട്ട 11-ഡിഗ്രി വി -ട്വിന്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും മോഡലിന് കരുത്ത് നല്‍കുക.ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് മോട്ടോര്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
ഒരു ട്വിന്‍ അണ്ടര്‍-സീറ്റ് എക്സ്ഹോസ്റ്റ് സെറ്റപ്പ്, മിനിമല്‍ ബോഡി വര്‍ക്ക്, ട്രെല്ലിസ് ഫ്രെയിം, ട്രെല്ലിസ് സബ്-ഫ്രെയിം, വിശാലമായ ഹാന്‍ഡില്‍ബാര്‍, നക്കിള്‍ഗാര്‍ഡ്-ഇന്റഗ്രേറ്റഡ് എല്‍ഇഡി ബ്ലിങ്കറുകള്‍, ഫ്‌ലാറ്റ് സീറ്റ്, 17 ഇഞ്ച് വീലുകള്‍ എന്നിവ ഈ ശ്രേണിയിലുടനീളമുള്ള സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ശ്രേണിയിലുടനീളമുള്ള ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്‍വശത്ത് ഇരട്ട റോട്ടറുകളും പിന്നില്‍ ഒരു ഡിസ്‌കും ഉള്‍പ്പെടുന്നു.ആഗോള വിപണിയില്‍ ഏറ്റവും പുതിയ ഹൈപ്പര്‍മോട്ടാര്‍ഡ് 950 ന്റെ വിജയത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം, ഹൈപ്പര്‍മോട്ടാര്‍ഡ് 950 ശ്രേണിയെ രണ്ട് സവിശേഷമായ ഫ്‌ലേവറുകളില്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ അത്യധികം ആവേശഭരിതരാണെന്ന് ഡ്യുക്കാട്ടി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ബിപുല്‍ ചന്ദ്ര പറഞ്ഞു.