ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ചിത്രീകരണത്തിൽ ഹോളിവുഡ് നടൻ വിവേക് ഒബ്റോയ് ജോയിൻ ചെയ്തു. ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ചിത്രത്തിൽ വിവേക് ഉണ്ടാവുമെന്ന് മാസങ്ങൾക്കു മുൻപേ റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ ഇന്നലെയാണ് സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് ഇക്കാര്യം സ്ഥിരീകരിച്ചത്.വിവേക് സെറ്റിൽ എത്തിയതിൻറെ ലഘു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ഇത് സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷിടിച്ചിരിക്കുന്നത് .
മലയാളത്തിൽ വിവേക് ഒബ്റോയ് ആദ്യമായി അഭിനയിച്ച ചിത്രം ലൂസിഫർ ആയിരുന്നു. ചിത്രത്തിലെ ബോബി എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കുകയും ചെയ്തിരുന്നു. കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായി വിവേക് അഭിമുഖങ്ങളിൽ ബോബിയെക്കുറിച്ച് പറഞ്ഞിരുന്നു- “ഇതിഹാസമായ മോഹൻലാലിന് എതിർഭാഗത്തുനിൽക്കുന്ന ‘ബോബി’ എന്ന കഥാപാത്രം അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. കാരണം സൂക്ഷ്മതയുള്ള കഥാപാത്രമായിരുന്നു അത്. സ്വന്തം ലോകത്ത് നായകനാണ് ബോബി. വളരെ വികാസം പ്രാപിച്ച ഒന്നാണ് മലയാള സിനിമ. നിലവാരത്തിൻറെ കാര്യത്തിൽ അവർ ഏറെ മുന്നിലാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എൻറെ പ്രകടനങ്ങളിലൊന്ന് ലൂസിഫറിലെ ബോബിയാണ്”, ഒരു മുൻ അഭിമുഖത്തിൽ വിവേക് ഒബ്റോയ് പറഞ്ഞിരുന്നു.
അതേസമയം കരിയറിലെ ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിലുള്ളത്. പൃഥ്വിരാജ് നായകനാവുന്ന കടുവ ചിത്രീകരണം പുരോഗമിക്കുകാണെങ്കിൽ മോഹൻലാൽ നായകനാവുന്ന എലോൺ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു.
https://www.facebook.com/plugins/video.php?height=308&href=https%3A%2F%2Fwww.facebook.com%2FKaduvaTheMovie%2Fvideos%2F2771174459847523%2F&show_text=false&width=560&t=0