ദോഹ: വിനോദസഞ്ചാര ബോട്ടുകളിലെ യാത്രക്കാരുടെ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം. വിനോദസഞ്ചാര ആവശ്യത്തിനും വാടകക്ക് ഉപയോഗിക്കുന്നതുമായ ബോട്ടുകളിൽ ആകെ ശേഷിയുടെ 50 ശതമാനം വരെ യാത്രക്കാർക്കാണ് പ്രവേശനം. നേരേത്തയുള്ള നിർദേശം അതേപോലെ തുടരും. പരമാവധി 40 പേർക്കായിരിക്കും പ്രവേശനം. അവരിൽ അഞ്ചുപേർവരെ വാക്സിൻ സ്വീകരിക്കാത്തവരും ആവാം. വ്യക്തിഗത ബോട്ടുകളിൽ പൂർണശേഷിയോടെ സർവിസ് നടത്താൻ അനുവാദം നൽകി. എന്നാൽ, പരമാവധി 12 പേർക്കാണ് പ്രവേശനം. ബോട്ടിലെ മുഴുവൻ ജീവനക്കാരും ക്രൂവും വാക്സിനേറ്റഡ് ആയിരിക്കണം.