ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി മഹാ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ആചാരപ്രകാരം ചടങ്ങുകളോടെ നടന്നു. ഭക്തരെ പുറത്തെ ആനക്കൊട്ടിലിൽനിന്നു തന്നെ ചെറുംസംഘങ്ങളായി ആണ് ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്.
ദർശനത്തിന് ശേഷം ഭക്തർ വിശ്രമിക്കുന്ന സ്ഥലത്ത് ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 25ളം വാളണ്ടിയർമാർ പഞ്ചഗവ്യം എത്തിച്ചു.ഭക്തർക്ക് വിശ്രമിക്കാൻ പ്രത്യേക സൗകര്യങ്ങൾ മാളികപുരയിലും, ഊട്ടുപുരയിലും ഒരുക്കിയിരുന്നു.
പഞ്ചഗവ്യം സേവിച്ചതിന് ശേഷം ക്ഷേത്രത്തിൽ നിന്നും വെളള നിവേദ്യം കഴിച്ചാണ് ഭക്തർ വ്രതം അവസാനിപ്പിച്ചത്.രാവിലെ 4 മണിക്ക് ഗണപതി ഹോമത്തോടുകൂടി ആരംഭിച്ച ചടങ്ങുകൾ ഉച്ചയ്ക്ക് 1മണിവരെ തുടർന്നിരുന്നു.
ക്ഷേത്ര തന്ത്രിമാരായ പടിഞ്ഞാറേ പുല്ലാംവഴി ദേവൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദേവൻ സനൽ നാരായണൻ നമ്പൂതിരി,നാരായണൻ നമ്പൂതിരി , എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.തിരക്ക് നിയന്ത്രിക്കാൻ പൊലീസിൻറെ സഹായകവുമുണ്ടായിരുന്നു.