ചേർത്തല: ആശാ വർക്കർമാരുടെ വേതന വർദ്ധനവിനായി ഇടപെടുമെന്ന് എം എം ആരിഫ് എം പി പറഞ്ഞു.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിലെ ആശാ പ്രവർത്തകരെ ആദരിക്കാൻ പഞ്ചായത്ത്
അംഗം രജനി രവിപാലൻ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കൊവിഡ് മരണങ്ങൾ കുറയ്ക്കാൻ സഹായിച്ചത് ആശാവർക്കർമാരുടെ സേവനമാണെന്നും അദ്ദേഹം വ്യക്തമാക്കി.ആശാവർക്കർമാർക്ക് പതിനായിരം രൂപ വേതനം അവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കത്ത് അയക്കും.
രജനി രവിപാലൻ സ്വാഗതവും,പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ, സ്ഥിരം സമതി അദ്ധ്യക്ഷൻ ബൈരഞ്ജിത്ത്, എം.ഡി സുധാകരൻ,ആർ രവിപാലൻ എന്നിവർ സംസാരിച്ചു.അതോടൊപ്പം എസ്എസ്എൽസി ,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. ആർ വിജയകുമാരി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
.