കുവൈത്ത് സിറ്റി: ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന കുവൈത്ത് പാർലമെൻറ് യോഗം മന്ത്രിസഭ രാജിവെച്ച പശ്ചാത്തലത്തിൽ മാറ്റിവെച്ചു. ഭരണഘടന പ്രകാരം സർക്കാർ പ്രതിനിധികൾ പാർലമെൻറ് യോഗത്തിൽ പെങ്കടുക്കേണ്ടതുണ്ട്. പ്രതിരോധമന്ത്രി ഡോ. ഹമദ് ജാബിർ അൽ അലി അസ്സബാഹ്, വാണിജ്യമന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ തുടങ്ങിയവർക്കെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണ പ്രമേയം ചൊവ്വാഴ്ച ചർച്ചക്കെടുക്കേണ്ടതായിരുന്നു. പുതിയ സർക്കാർ നിലവിൽ വരുന്നതുവരെ പാർലമെൻറ് യോഗം ഉണ്ടാകില്ലെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു.