കിയ തങ്ങളുടെ വരാനിരിക്കുന്ന ഇലക്‌ട്രിക് കണ്‍സെപ്റ്റിനെ കുറിച്ച് ഒരു ഔദ്യോഗിക ടീസര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.കിയ ഇവി9 എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ ദക്ഷിണ കൊറിയന്‍ ഓട്ടോ മേജറിന്റെ വളര്‍ന്നുവരുന്ന ഇലക്‌ട്രിക് വാഹന പോര്‍ട്ട്‌ഫോളിയോയില്‍ ഒരു പ്രധാന പങ്ക് വഹിക്കും എന്ന് പ്രതീക്ഷിക്കുന്നു.
വിപണിയില്‍ എത്തുമ്പോള്‍ മുന്‍നിര സീറോ-എമിഷന്‍ എസ്‌യുവിയായി ഇത് ബ്രാന്‍ഡിന്റെ ഇവി പോര്‍ട്ട്ഫോളിയോയുടെ മുകളില്‍ ഇരിക്കും.ഇവി9 ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ മോഡല്‍ നിരയിലെ വളരെ വിഷേശമായ ഒന്നാണ്.
വാഹനം 2021 നവംബര്‍ 11 -ന് ഒരു കണ്‍സെപ്റ്റ് പതിപ്പായി ആഗോള തലത്തില്‍ അരങ്ങേറ്റം കുറിക്കും.
നിര്‍മ്മാതാക്കളുടെ ഐസിഇ മോഡലുകളില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്തമായ രൂപഭാവമാണ് വാഹനത്തിന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, നിലവില്‍ ആഗോള വിപണിയില്‍ ലഭ്യമായ ഇവി6 ഉം ഒരു വേറിട്ട ഡിസൈന്‍ ശൈലിയുമായി എത്തുന്നു.
800 വി സാങ്കേതികവിദ്യയുള്ള 100 കെഡബ്ല്യൂഎച് ബാറ്ററി പാക്കില്‍ നിന്നാണ് വാഹനത്തിന് ഊര്‍ജം ലഭിക്കുന്നത്.നവംബര്‍ 11 -ന് വെളിപ്പെടുത്തുന്ന ഈ കണ്‍സെപ്‌റ്റ്, ഇലക്‌ട്രിക് എസ്‌യുവിയെ അതിന്റെ ഏറെ കുറെ പ്രൊഡക്ഷന്‍ റെഡിയായ അവസ്ഥയില്‍ എക്സ്പീരിയന്‍സ് ചെയ്യാന്‍ നമ്മെ അനുവദിക്കുന്നു. കിയയും ഹ്യുണ്ടായിയും സമീപഭാവിയില്‍ തന്നെ ഇവി6, അയോണിക് 5 എന്നിവ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.