ടൊയോട്ട അടുത്തിടെ അന്താരാഷ്ട്ര വിപണിയില്‍ എയ്ഗോ എക്സ് അവതരിപ്പിച്ചു. സബ്- ഫോര്‍ മീറ്റര്‍ വിഭാഗത്തിലെ ഒരു മൈക്രോ എസ്‌യുവിയാണ് എയ്‌ഗോ എക്സ്. 2022 എയ്‌ഗോയ്ക്ക് ഡിസൈനിലും ഇന്റീരിയറിലും ചില മാറ്റങ്ങളുമായിട്ടാണ് വരുന്നത്.
പുതിയ ടൊയോട്ട എയ്ഗോ എക്സ്-നെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ.
മൈക്രോ എസ്‌യുവിക്ക് ബോള്‍ഡും അഗ്രസ്സീവുമായ ഡിസൈന്‍ ശൈലി ലഭിക്കുന്നു. ബോഡിയില്‍ ഉടനീളം, പ്രത്യേകിച്ച് മുന്നിലും പിന്നിലും ഷാര്‍പ്പ് കട്ടുകളും ക്രീസുകളും വഹാനത്തിന് ലഭിക്കുന്നു. ഓള്‍ എല്‍ഇഡി ലൈറ്റിംഗ് സെറ്റ്-അപ്പ് അതിനെ മിനുസമാര്‍ന്നതും അപ്പ് മാര്‍ക്കറ്റുമാക്കി മാറ്റുന്നു.
ടൊയോട്ട യാരിസ് ഹാച്ച്‌ബാക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ എയ്ഗോയുടെ ഡിസൈന്‍ ഒരുങ്ങുന്നത്. കാറിന്റെ സൈഡ് പ്രൊഫൈല്‍ ശരിക്കും എസ്‌യുവിക്ക് ആകര്‍ഷണം നല്‍കുന്നു. ബോഡിയില്‍ ഉടനീളം ബ്ലാക്ക് ക്ലാഡിംഗ് വാഹനത്തിന് കൂടുതല്‍ “മാച്ചോ” ലുക്ക് നല്‍കുന്നു.
ടൊയോട്ട ആഡംബരവും സ്റ്റൈലിഷും ആധുനികവുമായ ഇന്റീരിയറുകള്‍ക്ക് അത്ര പേരുകേട്ടതല്ല, പ്രത്യേകിച്ച് കുറഞ്ഞ വിലയുള്ള കാറുകളില്‍. ടൊയോട്ടയില്‍ നിന്നുള്ള മറ്റെല്ലാ ബജറ്റ് കാറുകളെയും പോലെ പ്രായോഗികവും അടിസ്ഥാനപരവുമായ ഇന്റീരിയര്‍ ലേയൗട്ട് എയ്‌ഗോയ്ക്കും ലഭിക്കുന്നു.
എന്നിരുന്നാലും, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിന് ചുറ്റുമുള്ള വൃത്താകൃതിയിലുള്ള ബോര്‍ഡറിനൊപ്പം ഇന്റീരിയറിന്റെ ഫ്രണ്ട് വശം അല്പം വിചിത്രമായി തോന്നുന്നു. എസി വെന്റുകളിലും ഡോര്‍ പാനലുകളിലും അടങ്ങിയിരിക്കുന്ന ബോഡി കളര്‍ ഇന്‍സെര്‍ട്ടുകള്‍ ഇന്റീരിയറിനെ യുവത്വം നിറഞ്ഞതും പുതുമയുള്ളതുമാക്കുന്നു.
എയ്ഗോ എക്സ്-ന് വയര്‍ലെസ് ചാര്‍ജിംഗ്, വയര്‍ലെസ് ആന്‍ഡ്രോയിഡ്-ഓട്ടോ, ആപ്പിള്‍ കാര്‍-പ്ലേ എന്നിങ്ങനെ കുറച്ച് സവിശേഷതകളും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. എയ്ഗോയ്ക്ക് വളരെ വലിയ സണ്‍റൂഫും ബ്രാന്‍ഡ് നല്‍കുന്നു!
72 ബിഎച്പി പരമാവധി കരുത്തും 205 എൻഎംടോർക്യു് ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ മോട്ടോറാണിത്. എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, ഉപഭോക്താക്കള്‍ക്ക് ഒരു സിടിവി ഓപ്ഷനും ലഭിക്കും.