കുവൈത്ത് സിറ്റി: കുവൈത്തിൽ (Kuwait) അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 426 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി (Deported) കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) നാടുകടത്തൽ, താത്കാലിക തടങ്കൽ വകുപ്പുകൾ (Deportation Department and Temporary Arrest Affairs) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അനധികൃതമായി രാജ്യത്ത് കഴിയുന്ന പ്രവാസികളെ അറസ്റ്റ് ചെയ്ത് എത്രയും വേഗം നാടുകടത്തണമെന്ന നിർദേശമാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമർ അലി സബാഹ് അൽ സലീം അൽ സബാഹ് നൽകിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. നാടുകടത്തൽ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകിയിരുന്നു.
നേരത്തെ കൊവിഡ് കാലത്ത് ഉൾപ്പെടെ അനധികൃത താമസക്കാർ രേഖകൾ ശരിയാനും താമസവും ജോലിയും നിയമ വിധേയമാക്കാനുമുള്ള അവസരങ്ങൾ പല തവണ നൽകിയിരുന്നു. കൊവിഡ് കാലത്ത് ഇത്തരം പരിശോധനകൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. എന്നാൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചതോടെ കർശന പരിശോധനയും തുടർ നടപടികളും പുനഃരാരംഭിക്കുകയായിരുന്നു.