കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ. ഷാർജ – കരിപ്പൂർ വിമാനത്തിലെ ക്രൂ അംഗമാണ് പിടിയിലായത്.
അടിവസ്ത്രത്തിനുള്ളിൽ സ്വർണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോ നാനൂറ് ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തു. വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് 99 ലക്ഷം രൂപ വില വരും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.