പാലക്കാട്: പാലക്കാട് ഡിവിഷനിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന 35,000 പായ്ക്കറ്റ് വിദേശനിർമിത സിഗരറ്റ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം പിടികൂടി. പിടിച്ചെടുത്ത വിദേശനിർമിത സിഗരറ്റുകൾ തുടർഅന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു കൈമാറി.
ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാറുകളിലും വില്പന നടത്തുന്നതിനായി വിദേശത്തുനിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണ് സിഗരറ്റുകൾ.
തിരൂർ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെതുടർന്ന് ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം ദീർഘനാളായി ട്രെയിൻമാർഗം കടത്തിക്കൊണ്ടുവരുന്ന സിഗരറ്റ് കടത്തിനെക്കുറിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു.