റിയാദ്: മക്കയുടെയും മദീനയുടെയും അതിർത്തിക്കുള്ളിൽ വസ്തുവകകൾ വാങ്ങാൻ സൗദി അറേബ്യക്കാരല്ലാത്തവർക്കും അവസരമൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ധനകാര്യസ്ഥാപനങ്ങൾക്ക് അനുമതി നൽകിയതായി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ.) അറിയിച്ചു. സൗദി ഇതര രാജ്യക്കാർക്ക് വീടിനായും ഓഫീസിനായും സ്ഥലം വാങ്ങാം. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടണം.