ദോഹ: തിങ്കളാഴ്ച ഖത്തറിൽ പുതുതായി 149 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 92 പേർ രോഗമുക്തി നേടി. പുതുതായി സ്ഥിരീകരിച്ചവരിൽ 129 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 20 പേർ വിദേശങ്ങളിൽനിന്ന് തിരിച്ചെത്തിയവരാണ്.
1453 രോഗികളാണ് നിലവിലുള്ളത്. തിങ്കളാഴ്ച 23,269 പേർ പരിശോധനക്ക് വിധേയരായി. നിലവിൽ 64 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. രണ്ടുപേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ എട്ടുപേർ ചികിത്സയിലുണ്ട്. തിങ്കളാഴ്ച 3426 പേർക്ക് വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിൻ 48.59 ലക്ഷം ആയി.