ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) എം.എസ്സി., എം.എസ്സി. എം.എൽ.ടി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ അഡ്മിഷനുകൾ രണ്ടുപ്രോഗ്രാമുകൾക്കാണ്.
(i) എം.എസ്സി. ഫാർമക്കോളജി പ്രോഗ്രാമിലേക്ക് എം.ബി.ബി. എസ്./തത്തുല്യ യോഗ്യത, ബി.എസ്സി. (അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവ മൂന്നുംകൂടിയുള്ളത്), ബി.വി.എസ്സി. ആൻഡ് എ.എച്ച്., ബി.ഫാർമ എന്നിവയിലൊരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
(ii) മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (എം.എ. എസ്.എൽ.പി.) പ്രവേശനത്തിന് അപേക്ഷാർഥി ബി.എസ്സി. (ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി), ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നിവയിലൊന്ന് 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ബിരുദം നേടിയശേഷം ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
എം.എ.എസ്.എൽ.പി. കോഴ്സുകൾക്ക് സ്പോൺസേഡ് സീറ്റുകളും ഉണ്ട്. സ്പോൺസേഡ്/ഡെപ്യൂട്ടേഷൻ വഴി സീറ്റ് നികത്തപ്പെടുന്ന പ്രോഗ്രാമുകൾ: എം.എസ്സി. അനസ്തേഷ്യ, എം.എസ്സി. റസ്പിരേറ്ററി കെയർ, മെഡിക്കൽ ടെക്നോളജി റേഡിയോതെറാപ്പി, മെഡിക്കൽ ടെക്നോളജി റേഡിയോ ഡയഗ്നോസിസ്, എം.എസ്സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി.) സൈറ്റോപത്തോളജി, ഇമ്യൂണോപത്തോളജി, ബാക്ടീരിയോളജി ആൻഡ് മൈക്കോളജി, വൈറോളജി, ബയോടെക്നോളജി, ഹേമറ്റോളജി, പാരസൈറ്റോളജി, ഫാർമക്കോളജി.
ഓരോന്നിന്റെയും പ്രവേശനത്തിനുവേണ്ട യോഗ്യത https://pgimer.edu.inലെ ‘ഇൻഫർമേഷൻ ടു കാൻഡിഡേറ്റ്സ്’ ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്ന പ്രോസ്പെക്ടസിൽ ലഭിക്കും. പ്രവേശനപരീക്ഷ നവംബർ 26ന്. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ.
അപേക്ഷ ഓൺലൈനായി നവംബർ 12 വരെ നൽകാം. അപേക്ഷാഫീസ് പട്ടികവിഭാഗക്കാർക്ക് 1200 രൂപയും മറ്റുള്ളവർക്ക് 1500 രൂപയുമാണ്. എല്ലാ കോഴ്സുകളുടെയും പ്രതിവർഷ ട്യൂഷൻ ഫീസ് 350 രൂപ.