ഇന്ന് എസ്‌യുവികളോടാണ് പ്രിയമെങ്കിലും ഹാച്ച്‌ബാക്ക് മോഡലുകളുടെ ഡിമാന്റ് എപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.ഒരു സാധാരണക്കാരന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ ഇവ യോഗ്യമാണെന്ന കാര്യമാണ് ഹാച്ചുകളെ ജനപ്രിയമാക്കുന്നത്.എന്നാല്‍ ഹാച്ച്‌ബാക്ക് സെഗ്മെന്റിലേക്ക് എത്തുമ്പോള്‍ ബേസ് മോഡല്‍ മുതല്‍ ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്കു വരെ ആവശ്യക്കാര്‍ ഏറെയാണ്. അതേ എഞ്ചിന്‍, ചാസി, എസി തുടങ്ങിയ സംവിധാനങ്ങള്‍ തന്നെയാണ് അടിസ്ഥാന വേരിയന്റിലും ഉയര്‍ന്ന വേരിയന്റിലും വരെ കാണാനാവുന്നത്.ഒരു അടിസ്ഥാന വേരിയന്റ് വാങ്ങുന്നത് അര്‍ഥമാക്കുന്ന ഹാച്ച്‌ബാക്കുകള്‍ വരെ വിപണിയിലുണ്ട്. മുടക്കുന്ന വിലയ്ക്ക് എന്തുകൊണ്ടും മൂല്യവത്താണ് അവ. ഇന്ത്യയിലെ അത്തരം ചില മോഡലുകളെ ഒന്നു പരിചയപ്പെടാം..
മാരുതി സുസുക്കി വാഗണ്‍ആര്‍ എൽഎക്സ്ഐ1.0
ഈ ലിസ്റ്റിലെ ഏറ്റവും വില കുറഞ്ഞ വാഹനം എക്കാലത്തേയും മാരുതിയുടെ ജനപ്രിയ മോഡലായ വാഗണ്‍ആര്‍ ആണ്. ഹാച്ച്‌ബാക്കിന്റെ ബേസ് എൽഎക്സ്ഐ വേരിയന്റിനായി പണം മുടക്കുന്നത് തികച്ചും മികച്ചൊരു തീരുമാനമായേക്കും.ഓള്‍ഡ് സ്‌കൂള്‍ ടോള്‍ ബോയ് രൂപകല്‍പ്പനയ്ക്കൊപ്പം ഈ വില നിലവാരത്തില്‍ ഒരു കാര്‍ നോക്കുന്ന ആളുകള്‍ക്ക് ആവശ്യത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും മാരുതി സുസുക്കി വാഗണ്‍ആര്‍ എൽഎക്സ്ഐ 1.0 മോഡല്‍ നല്‍കുന്നുണ്ട്.ഇതിന് ഇരട്ട ഇന്ധന ഓപ്‌ഷനുകള്‍ എന്നിവയും ലഭിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ തികച്ചും ഒരു വാല്യു ഫോര്‍ മണി ഉല്‍പ്പന്നമാണിത് എന്നതില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ല.
ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എറ 1.2
മിഡ്-സൈസ് ഹാച്ച്‌ബാക്ക് ശ്രേണിയിലെ മിന്നുംതാരമാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്. കാറിന്റെ ഏത് വേരിയന്റായാലും ആര്‍ക്കും ഒരു പരാതിയും കണ്ടെത്താനായേക്കില്ല. പ്രത്യേകിച്ച് മോഡലിന്റെ ബേസ് വേരിയന്റ്.
മാരുതി സുസുക്കി സ്വിഫ്റ്റ് എൽ എക്സ് ഐ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സ്വിഫ്റ്റ് ഇന്ത്യന്‍ വാഹന വിപണിയുടെ ഭാഗമാണ്.അടിസ്ഥാന വേരിയന്റ് പോലും സെഗ്മെന്റിലെ ഏറ്റവും ശക്തമായ ഹാച്ച് ആണ്. മാത്രമല്ല കാറിന്റെ സ്‌പോര്‍ട്ടി ഡൈനാമിക്‌സ് ഏവരെയും അതിശയിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ടാറ്റ ആള്‍ട്രോസ് എക്സ്ഇ പെട്രോള്‍
ഈ പട്ടികയിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ് ടാറ്റ ആള്‍ട്രോസ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഈ പ്രീമിയം ഹാച്ച്‌ബാക്ക് മികച്ച 5-സ്റ്റാര്‍ റേറ്റിംഗാണ് നേടിയിരിക്കുന്നത്. കാറിന്റെ അടിസ്ഥാന വേരിയന്റില്‍ പോലും ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ചൈല്‍ഡ് സീറ്റ് ആങ്കര്‍ പോയിന്റുകള്‍ എന്നീ സുരക്ഷാ സവിശേഷതകളാണ് കമ്ബനി ഒരുക്കിയിരിക്കുന്നത്.