ഗ്രിൽഡ് ചിക്കൻ സ്ഥിരമാക്കരുത് !

 

ഇപ്പോള്‍ മലയാളികളോട് ചിക്കനിൽ  ഇഷ്ടഭക്ഷണം ഏതെന്നു ചോദിച്ചയാള്‍ ഉടന്‍ വരുന്ന ഉത്തരം ഗ്രില്‍ഡ് ചിക്കന്‍ എന്നായിരിക്കും..കുട്ടികള്‍ക്കും ഇതിനോട് വല്ലാത്തൊരു പ്രിയമാണ്.എന്നാല്‍ ഈ കനലില്‍ ചുട്ടെടുക്കുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം ആരും ഓർക്കുന്നില്ല.

കനലോ വിറകോ ഉപയോഗിച്ച്‌ പാകം ചെയ്യുന്ന ഭക്ഷണം കൂടുതലായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കിടയാക്കുമെന്നാണ് പുറത്തുവരുന്ന പഠനങ്ങള്‍ പറയുന്നത്.ആരോഗ്യത്തെ അപ്പാടെ തന്നെ ഇല്ലാതാക്കാനുള്ള ശക്തി ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ഉണ്ടെന്നും പഠനം തെളിയിക്കുന്നുണ്ട്.

ചിക്കനും മറ്റും തീയില്‍ അമിതമായി ചൂടാക്കി കഴിക്കുമ്പോള്‍ ഇതിനകത്ത് ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് ആരോഗ്യ പ്രതിസന്ധിക്ക് കാരണം.സ്ഥിരമായി ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ കൊളസ്ട്രോള്‍, കിഡ്നി രോഗങ്ങള്‍ തുടങ്ങിയവയൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

നമ്മള്‍ കഴിക്കുന്ന ഇത്തരം ഭക്ഷണങ്ങളിലൂടെ ശരീരത്തിനകത്തേക്ക് എത്തുന്ന പ്രോട്ടീന്‍സ് അല്ലെങ്കില്‍ ഫാറ്റ് രക്തത്തിലുള്ള പഞ്ചസാര, തന്മാത്രയില്‍ കൂടിക്കലര്‍ന്ന് ഒട്ടുന്ന തരത്തിലുള്ള അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്‌ട്‌സ് ( എജിഇ) ആയി മാറുന്നു. ഇത് ഹൃദ്രോഹവും മറ്റു പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

മാത്രമല്ല കരിയോ വിറകോ കത്തിക്കുമ്ബോള്‍ ഇതില്‍ നിന്ന് സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ കലരുന്നുണ്ട്. ഇത് ഏറ്റവുമാദ്യം അപകടത്തിലാക്കുക ശ്വാസകോശത്തെയാണ്. അകത്തെത്തുന്ന ചെറിയ അവശിഷ്ടങ്ങള്‍ ശ്വാസകോശത്തില്‍ കരടുകള്‍ പോലെ കിടക്കും. ക്രമേണ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നു.