തിരുവനന്തപുരം: കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെർമിനലിൽ നടന്നത് പകല്‍ക്കൊള്ളയെന്ന് പ്രതിപക്ഷം. സമുച്ചയ നിർമാണത്തിലെ അപാകതകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. ആവശ്യത്തിന് കമ്പിയും സിമിന്റും ഉപയോഗിക്കാത്ത കെട്ടിടം കൽമന്ദിരമായെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ടി സിദ്ദീഖ് ആരോപിച്ചു.
നടന്നത് പകൽ കൊള്ളയാണ്. പ്രശ്നത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നു. ലീസ് കരാറിലും പിഴവുകള്‍. തൻ്റെ പ്രസംഗം തടസപ്പെടുത്താന്‍ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് സതീശന് ആരോപിച്ചു. വായ്മൂടിക്കെട്ടാമെന്ന് കരുതണ്ട, നടപടികളില്‍ അടിമുടി ദുരൂഹതയെന്നും സതീശൻ ആരോപിച്ചു.
അതേസമയം, കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണത്തിലെ അപാകതകളില്‍ പ്രതിപക്ഷത്തിനെതിരെ ഒളിയമ്പുമായി ഗതാഗതമന്ത്രി. കെട്ടിടം മറ്റൊരു പാലാരിവട്ടം പാലമാണോയെന്ന് പരിശോധിച്ചു വരികയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെട്ടിടനിര്‍മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിര്‍മാണം നടന്നത് യു ഡി എഫ് സര്‍ക്കാരിൻ്റെ കാലത്താണെന്നും യഥാര്‍ഥ പ്രതികളെ പുറത്ത് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.