കോൺഫെറെൻസിലൂടെ ഒരു വിവാഹം

ചെങ്ങന്നൂർ: കൊറോണഭീതിയിൽ പല കാര്യങ്ങൾക്കും തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഏറെ നമ്മൾ അനുഭവിച്ചിട്ടുണ്ട്.ചില കാര്യങ്ങൾ വേണ്ടെന്നു വെക്കാറുമുണ്ട്.എന്നാൽ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് വിവാഹം. മറ്റുള്ള ക്ലാസ്സുകളും മീറ്റിംഗുകളും സാധാരണമാണെങ്കിലും ഓൺലൈൻ വിവാഹം കുറച്ചൊക്കെ ആളുകളുടെ നീട്ടി ചുളിപ്പിക്കും.എന്നാൽ ഒരു വെർച്യുൽ വിവാഹത്തിലൂടെ  വിവാഹിതരായിരിക്കുകയാണ്.

ഷൊർണ്ണൂർ കവളപ്പാറ ഉത്സവ്  രാജവത്സലൻ, ബി ഉഷ ദമ്പതികളുടെ മകൻ ആർ വൈശാഖും (30) ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടി യിൽ ലക്ഷ്മണൻ നായർ ,എം ജെ ശ്രീലത ദമ്പതികളുടെ മകൾ ഡോ.ലീനു ലക്ഷ്മിയും (26) തമ്മിൽ വിവാഹിതരായി.ഇന്നലെ ചെങ്ങന്നൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽ  വെച്ചുകൊണ്ട് കോൺഫെറെൻസിലൂടെയായിരുന്നു വിവാഹം. 

ന്യൂസിലാൻഡ്’ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിംഗ് എൻജിനീയറാണ് വൈശാഖ്, ഡോ. ലീനു പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റാണ്. 2020 മാർച്ച് ഒന്നിന് നടന്ന വിവാഹ നിശ്ചയ ചടങ്ങിനു ശേഷം ന്യൂസിലാൻഡിലേക്ക് പോയ വൈശാഖിന് കോവിഡ് സാഹചര്യം മൂലം നാട്ടിൽ മടങ്ങിയെത്താൻ കഴിഞ്ഞില്ല.ഇതിനെ തുടർന്ന്  വെർച്ച്വൽ വിവാഹത്തിനുള്ള അനുമതി തേടുകയായിരുന്നു.

ചെങ്ങന്നൂർ കോടതിയിലെ അഭിഭാഷക അഡ്വ.ദിവ്യ ഉണ്ണികൃഷ്ണൻ വഴി ഹൈക്കോടതിയിൽ ലീനു നൽകിയ അപേക്ഷയിൽ കോടതി വിവാഹത്തിനുള്ള  അനുമതി നൽകി. കോടതി .ഇന്ത്യൻ എംബസി വഴി വൈശാഖിനു ലഭിച്ച സത്യവാങ്ങ്മൂലം  പിതാവ് സബ്ബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കി.

തുടർന്ന് തിങ്കളാഴ്ച്ച പകൽ 12ന് ജില്ലാ രജിസ്ട്രാർ അജിത്ത് സാം ജോസഫ്, ചെങ്ങന്നൂർ സബ്ബ് രജിസ്ട്രാറുടെ ചുമതലയുള്ള സുരേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിവാഹ രജിസ്ടറിൽ ലീനുവും വൈശാഖിനു വേണ്ടി പിതാവും ഒപ്പു വച്ചു.

വീഡിയോ കോൺഫ്രറൻസിൽ ഹാജരായ വൈശാഖും ലീനുവും വിവാഹ പ്രതിജ്ഞ ചൊല്ലി വിവാഹ നടപടികൾ പൂർത്തിയാക്കി. യാത്രാവിലക്കുകൾ മാറുന്നതോടെ ഇരുവരുടെയും വിവാഹം ബന്ധുക്കളുടെയും സൃഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തുവാൻ കാത്തിരിക്കുകയാണ് ഇരുവരുടെയും മാതാപിതാക്കൾ. ഇരുവരുടെയും  തമ്മിലുള്ള വിവാഹ പ്രതിജ്ഞ വീഡിയോയാണ്  കോൺഫ്രൻസിലൂടെ കാണുന്നത്.

Latest News