ദുബൈ: യുഎഇയുടെ (UAE) വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഴയും ആലിപ്പഴ വർഷവുമുണ്ടായി. പർവത പ്രദേശങ്ങളിൽ നിന്നും താഴ്വരകളിൽ ഒഴിഞ്ഞുനിൽക്കണമെന്ന് ദുബൈ പൊലീസ് (Dubai Police) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദുബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത പൊടിക്കാറ്റടിച്ചു.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ അതിശക്തമായ മഴയും കാറ്റുമുണ്ടായെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ദൂരക്കാഴ്ച തടസപ്പെടുന്നതിന് പുറമെ മരങ്ങളും ഉറപ്പില്ലാത്ത നിർമിതികളും നിലം പതിക്കുക വഴി അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു. ഫുജൈറ, ഖോർഫുക്കാൻ, കൽബ, ഹത്ത എന്നിവിടങ്ങളിലും മഴയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നിരവധിപ്പേർ രാജ്യത്തെ മഴയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഫുജൈറയിലുണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട് 65 വയസുകാരനായ സ്വദേശി മരണപ്പെട്ടിരുന്നു. അതേസമയം തിങ്കളാഴ്ച രാവിലെയുണ്ടായ പൊടിക്കാറ്റിനെ തുടർന്ന് ദുബൈയിലും പരിസര പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെർട്ട് പുറപ്പെടുവിച്ചിരുന്നു.
#Alert #NCM pic.twitter.com/rzwLSxD0Yg
— المركز الوطني للأرصاد (@NCMS_media) November 8, 2021
#Alert #NCM pic.twitter.com/rzwLSxD0Yg
— المركز الوطني للأرصاد (@NCMS_media) November 8, 2021