ലക്നൗ;ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യോഗി എവിടെ മത്സരിക്കുന്നുവോ, അവിടെ താന്‍ എതിരാളിയായി ഉണ്ടാകുമെന്ന് ആസാദ് പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഇടംപിടിക്കുകയല്ല പകരം യോഗിയെ നിയമസഭയില്‍ നിന്ന് പുറത്താക്കുക എന്നതാണ് തന്റെ ലക്ഷ്യം. അതിനായി പാര്‍ട്ടിക്ക് മത്സരിക്കാന്‍ സാധിക്കുന്ന എല്ലാ ഇടത്തും ദലിത്, മുസ്ലിം, പിന്നാക്ക ജാതി സമുദായത്തില്‍പെട്ടവരെ സ്ഥാനാര്‍ഥികളാക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാതിരുന്നത് അന്ന് തനിക്ക് സ്വന്തമായി ഒരു പാര്‍ട്ടി ഇല്ലാതിരുന്നതിനാലാണെന്നും, ഇന്ന് ആസാദ് സമാജ് പാര്‍ട്ടി തനിക്കൊപ്പമുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.